You are currently viewing Krushithane udhithane lyrics in malayalam

Krushithane udhithane lyrics in malayalam

Krushithane udhithane lyrics in malayalam

Krushithane udhithane lyrics in malayalam

Lyrics start:

ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. x2

എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ x2

ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ … x2

ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതം ആകും ..

ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും ..

ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ ..

കാനായിലെ , കൽഭരണി ..പോൽ വക്കോളം നിറച്ചു ഞാനും .. x2

ഈ പച്ച വെള്ളം , വാഴ്ത്തീടുമോ .. മേൽത്തരം വീഞ്ഞാക്കുമോ ..? x2

നീ വരും വഴിയിലെ മാമരത്തിൽ , കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം

കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ , തോളിലേറ്റി വീട്ടിൽ വന്നിടുമോ .. ?

തയ്യിൽ കൂടാതമ്മ , നെയ്തൊരു മേലങ്കിയാൽ , എന്നെ പൊതിഞ്ഞീടുമോ ?

നിൻ പാർശ്വത്തിൽ നിന്നൊഴുകും , വെള്ളത്താൽ എന്നെന്നും , എന്നെ കഴുകിടുമോ ?

കൈയ്യെത്താ ദൂരത്തെൻ സ്വപ്‌നങ്ങൾ നിൽകുമ്പോൾ , വാങ്ങി താരം വരുമോ ..?

കല്ലേറ് ദൂരം ഞാൻ രക്തം വിയർക്കുമ്പോൾ , മാലാഖമാർ വരുമോ ..?

ചിരിക്കാൻ കാരണം ചികയുമ്പോൾ , ജീവിക്കാൻ കാരണം തിരയുമ്പോൾ

തോളത്തു മയങ്ങിയോർ മറക്കുമ്പോൾ , തൊലിയുരിയുമ്പോൾ മരിക്കുമ്പോൾ

നിൻ ചിരിക്കും മുഖവും , വിരിച്ച കരവും , മറക്കാൻ പറഞ്ഞുവെല്ലാം

രക്തം വിയർത്ത മുഖവും , മുറിഞ്ഞ ശിരസ്സും , ക്ഷമിക്കാൻ പറഞ്ഞുവെല്ലാം

ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ ..

എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ x2

ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ … x2

ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതം ആകും ..

ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും ..

Lyrics end:


Leave a Reply